കോക്റോച്ച് തിയറി…
ഒരു ഭക്ഷണശാലയിൽ കുറെ ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എവിടെയോനിന്ന് ഒരു പാറ്റ പറന്നുവന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീയുടെ തോളിൽ ഇരുന്നു.
അവർ പേടിച്ചു ബഹളംവെച്ചു കൊണ്ട് അതിനെ തട്ടിത്തെറിപ്പിച്ചു. അപ്പോൾ അടുത്തിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്തേക്ക് അത് ചെന്നുവീണു. അവരും ബഹളംവയ്ക്കുവാൻ തുടങ്ങി. അവരും പാറ്റയെ സ്വന്തം ദേഹത്ത് നിന്നും തട്ടിത്തെറിപ്പിച്ചു. അതപ്പോൾ പറന്നുചെന്നു മറ്റൊരു സ്ത്രീയുടെ ദേഹത്തിരുന്നു. ഇങ്ങനെ കുറേനേരം ബഹളം തുടർന്നു.
ഇതിനിടയിൽ ബഹളംകേട്ട് ഒരു വെയ്റ്റർ ഓടിയെത്തി കാര്യം തിരക്കി. അപ്പോൾ ആ പാറ്റ പറന്നുചെന്ന് വെയ്റ്ററുടെ ഷർട്ടിലിരുന്നു..
വെയ്റ്റർ തന്ത്രപൂർവം അതിനെ അതിനെ പിടിച്ചു പുറത്തുകൊണ്ടുപോയി കളഞ്ഞു.
ഒരേ പ്രശനത്തോട് നമ്മളോരോരുത്തരും പ്രതികരിക്കുന്നത് ഒരേപോലെയല്ല.. പലതരത്തിലാണ്. അതൊരുപക്ഷേ, ഭക്ഷണശാലയിലെ സ്ത്രീകൾ ചെയ്തതുപോലെ, അനാവശ്യമായ ഭയപ്പാടിന്‍റെ വികാരപൂർണമായ പ്രതികരണമാവാം.. അല്ലെങ്കിൽ പ്രശനം എന്താണെന്ന് മനസ്സിലാക്കി അതിനോട് വിവേകപൂർവ്വം പെരുമാറിയ വെയ്റ്ററുടേതുപോലെയാകാം.. !!
നമ്മുടെ ജീവിതത്തിലെ പ്രശനങ്ങളും ഏതാണ്ട് ഇതുപോലെ തന്നെയാണ്. പ്രശനങ്ങളെക്കാളും പ്രശ്‌നമാണ് അതിനോട് നാമെങ്ങനെ പ്രതികരിക്കുന്നു എന്നത്. ജീവിത പ്രശ്നങ്ങളോട് വിവേകപൂർവം പ്രതികരിക്കാനുള്ള കഴിവ് ജീവിതവിജയത്തിന്റെ ഒരു അളവുകോലാണ്..!!
By Sunder Pichai