×

കഴുത…

ഒരിക്കൽ അക്ബർ ചക്രവർത്തി തന്റെ രണ്ട് ആൺമക്കളും, ബുദ്ധിമാനായ മന്ത്രി ബിർബലുമായി നദിയിൽ കുളിക്കുവാൻ പോയി. താനും, രണ്ട് ആൺമക്കളും നദിയിൽ കുളിക്കുമ്പോൾ, തങ്ങളുടെ വസ്ത്രങ്ങൾ കാത്തുകൊണ്ട് നദിക്കരയിൽ കാത്തിരിക്കാൻ അക്ബർ ബീർബലിനോട് ആവശ്യപ്പെട്ടു.

അവർ കുളികഴിഞ്ഞു വരുന്നതുവരെ ബിർബൽ നദിക്കരയിൽ കാത്തിരുന്നു. വസ്ത്രങ്ങളെല്ലാം സ്വന്തം തോളിലിട്ടുകൊണ്ട് നിൽക്കുന്ന ബിർബലിനെ കണ്ടപ്പോൾ അക്ബറിന് അദ്ദേഹത്തെയൊന്ന് കളിയാക്കണമെന്ന് തോന്നി. അദ്ദേഹം ബീർബലിനോട് പറഞ്ഞു

“ബിർബൽ, നിങ്ങളെ കാണുമ്പോൾ അലക്കുകാരന്റെ ഭാരം ചുമക്കുന്ന കഴുതയെപ്പോലെ തോന്നുന്നു.”

“രാജൻ, അലക്കുകാരന്റെ കഴുത ഒരു കഴുതയുടെ ഭാരം മാത്രമേ ചുമക്കുന്നുള്ളൂ, എന്നാൽ ഞാൻ മൂന്ന് കഴുതയുടെ ഭാരമാണ് ഇപ്പോൾ വഹിക്കുന്നത്”.

ബീർബലിൻറെ മറുപടി കേട്ട അക്ബർ സ്തബ്ധനായി..


Join the discussion!