വര ചെറുതാക്കാമോ.. ?
ഒരിക്കല്‍ തന്റെ കൊട്ടാര സദസ്സിലെ ആള്‍ ക്കാരുടെ ബുദ്ധി പരീക്ഷിക്കാന്‍ അക്ബര്‍ നിലത്തൊരു വര വരച്ചു. എന്നിട്ട് പറഞ്ഞു
“ഞാൻ വരച്ച വരയില്‍ തൊടാതെ ഈ വര ചെറുതാക്കാന്‍ നിങ്ങളെ ഞാന്‍ വെല്ലു വിളിക്കുന്നു.”
സദസ്യര്‍ എല്ലാവരും അമ്പരന്നു.. ഓരോരുത്തരായി തോല്‍വി സമ്മതിച്ചു പിൻവാങ്ങി. അവസാനം ബീര്‍ബലിന്റെ ഊഴമായി. അയാള്‍ ഒരു ചോക്കെടുത്തു അക്ബര്‍ വരച്ച വരയേക്കാള്‍ നീളമുള്ള മറ്റൊരു വര വരച്ചു. അക്ബര്‍ ബീര്‍ബലിന്റെ ബുദ്ധിശക്തിയെ അനുമോദിച്ചു…!!