സ്വീകരണം..
ഒരിക്കല്‍ ഒരു രാജകുമാരനും, പരിവാരങ്ങളും കൂടി ഒരു ക്ഷേത്രം സന്ദര്ശിക്കാനെത്തി. തന്റെ ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്ന ബുദ്ധഗുരു, രാജകുമാരനെ കണ്ടിട്ടും താഴേക്കിറങ്ങിച്ചെന്നു സ്വീകരിക്കാതെ അവിടെത്തന്നെ ഇരുന്നു. രാജകുമാരൻ അടുത്തെത്തിയപ്പോൾ ഗുരു ചോദിച്ചു
“രാജകുമാരാ, അങ്ങേക്കിതു മനസ്സിലാകുന്നുണ്ടോ? ” അപ്പോള്‍ രാജകുമാരന്‍ പറഞ്ഞു
“ഇല്ല എനിയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല”
അപ്പോള്‍ ഗുരു പറഞ്ഞു
“നന്നേ ചെറുപ്പത്തില്‍ത്തന്നെ സസ്യാഹാരിയായതുകൊണ്ട് എനിക്ക് ഈ ഇരിപ്പിടത്തില്‍ നിന്നും താഴേക്കിറങ്ങി വരുവാനുള്ള ശക്തിയില്ല..”
ഇതുകേട്ട രാജകുമാരന്‍ ഗുരുവിനെ ഭക്തിപൂർവ്വം വാങ്ങിയിട്ട് തിരികെപ്പോയി.
അടുത്തദിവസം, ഗുരുവിനെത്തേടി രാജകുമാരന്റെ ദൂതനെത്തി. ദൂതനെകണ്ടയുടനെ ഗുരു ഇരിപ്പിടത്തില്‍ നിന്നും താഴേക്കിറങ്ങിക്കിച്ചെന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇതുകണ്ട് അത്ഭുതം തോന്നിയ ശിഷ്യൻ ഗുരുവിനോട് ചോദിച്ചു
“ഗുരോ.. രാജകുമാരന്‍ വന്നപ്പോള്‍ അങ്ങ് ഇരിപ്പിടത്തില്‍ നിന്നും താഴേക്കിറങ്ങിയില്ല. പക്ഷേ, ഈ ദൂതനെ കണ്ടപ്പോൾ ഇറങ്ങിവന്ന് സ്വീകരിച്ചു.. അതെന്തുകൊണ്ടാണ് അങ്ങനെ?”
അപ്പോള്‍ ഗുരു പറഞ്ഞു
“എന്റെ രീതികള്‍ മറ്റുള്ളവരിൽ നിന്നും വിഭിന്നമാണ്. ഉന്നതനായ വ്യക്തി വരുമ്പോൾ, ഞാന്‍ എന്റെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട്തന്നെ അദ്ദേഹത്തെ വരവേല്‍ക്കും, എന്നാല്‍ മധ്യമാനായ ഒരാള്‍ വരുമ്പോള്‍ ഞാനെന്റെ ഇരിപ്പിടത്തിൽനിന്നും താഴേയ്ക്കിറങ്ങിവരും.. അതേസമയം, വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് വരുന്നതെങ്കില്‍ ഞാന്‍ ക്ഷേത്രത്തിന് പുറത്തേയ്ക്ക് പോയിത്തന്നെ അദ്ദേഹത്തെ സ്വീകരിക്കും”