×

നമ്മെ ബന്ധിച്ചിരിക്കുന്ന ചങ്ങലകൾ കൂടുതലും മാനസികമാണ്..

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും. അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും.. കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം.. കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും… പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല.. മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും… ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല… കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, വെറുതെ ശ്രമിച്ചാൽ കാല് വീണ്ടും മുറിയും എന്നൊരു പേടി അതിന്റെ മനസ്സിൽ ഉണ്ടാക്കി എടുക്കുന്നതിൽ പരിശീലകർ വിജയിച്ചിരിക്കുന്നു.. !! ആന വലുതായിക്കഴിഞ്ഞായാലും അതിന്റെ മനസ്സിൽ ഉണ്ടായ ആ കണ്ടീഷനിങ് ജീവിതത്തിൽ ഒരിക്കലും മാറില്ല.. !! ആന കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവിയാണ്.. അപാരമായ ഓർമ്മശക്തിയും, ബുദ്ധി ശക്തിയും ആനക്കുണ്ട്… ശക്തിയേറിയ കൊമ്പുകളും, തുമ്പിക്കയ്യും ഒക്കെ ഉണ്ട്.. വമ്പൻ മരങ്ങളൊക്കെ എടുത്ത് പൊക്കും.. കെട്ടിടങ്ങൾ വേണമെങ്കിലും കുത്തി മറിക്കും… പക്ഷേ, സ്വന്തം കാലിൽ കിടക്കുന്ന ചങ്ങല പൊട്ടിക്കാൻ ഒരിക്കലും ശ്രമിക്കില്ല.. അതാണ്, ചെറുപ്പകാലത്തുണ്ടാകുന്ന മെന്റൽ കണ്ടീഷനിങ്ങിന്റെ കുഴപ്പം.. ആനക്ക് അതിന്റെ ശക്തി അറിയില്ല, അറിയാൻ നമ്മൾ അനുവദിച്ചില്ല.. !!

Be The Only Script Writer Of Your Life

ആനയുടെ ചങ്ങല ശെരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!!അതുപോലെയാണ് മനുഷ്യന്റെ കാര്യവും.. പ്രായപൂർത്തിയായ ഒരു മനുഷ്യന്റെ മനസ്സിൽ നാല്പത്തിനായിരത്തില്പരം ലിമിറ്റിങ് ബിലീഫുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്… !! ഞാൻ കറുത്തതാണ്… എന്നെ കണ്ടാൽ ഭംഗിയില്ല.. എനിക്ക് പൊക്കം കുറവാണ്, അല്ലെങ്കിൽ കൂടുതലാണ് വണ്ണം കുറവാണ്.. അല്ലെങ്കിൽ തടിച്ചിട്ടാണ്.. എന്റെ പല്ല് ഭംഗി ഇല്ലാത്തതാണ്.. മൂക്ക് ഭംഗി ഇല്ലാത്തതാണ്…എന്റെ ജാതി കൊള്ളില്ല, മതം കൊള്ളില്ല…എനിക്ക് സാമ്പത്തിക ശേഷി കുറവാണ്….എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല…ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ലിമിറ്റിങ് ബിലീഫുകളുമായാണ് നമ്മളോരുത്തരും ജീവിക്കുന്നത്… ഇതൊക്കെ നമുക്ക് കൃത്യമായി പറഞ്ഞുതരാൻ നാട്ടുകാരും, വീട്ടുകാരും, കൂട്ടുകാരും ഒക്കെ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്… ഇത്തരം പരിമിതപ്പെടുത്തുന്ന ചിന്തകൾ നമ്മുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്നു… ഇങ്ങനെ, നമ്മൾ ഓർമ്മവെച്ച കാലം മുതൽ നമ്മുടെ ഇമോഷണൽ ബാഗേജിൽ പെറുക്കിക്കൂട്ടി വെച്ചിരിക്കുന്ന ലിമിറ്റിങ് ബിലീഫുകൾ നമ്മുടെ Self Respect, Self Love, Self Esteem എന്നിവയെയൊക്കെ വല്ലാതെ ദോഷകരമായി ബാധിക്കുന്നു… അതാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം..!! നമ്മുടെ യഥാർത്ഥ ശക്തി നമ്മൾ തിരിച്ചറിയാതെ പോകുന്നതിന്റെ കാരണം..!!

“At any given moment, you have the power to say: This is not how the story is going to end”

ഏത് നിമിഷത്തിലും നിങ്ങള്ക്ക് തീരുമാനിക്കാം, നിങ്ങളുടെ ജീവിതത്തിന്റെ തിരക്കഥ എങ്ങനെ അവസാനിക്കണം എന്ന്…. ഇതുവരെ എഴുതി നിർത്തിയിടത്തു നിന്നും തുടങ്ങി, നിങ്ങളുടെ ജീവിതമാകുന്ന തിരക്കഥ, ഏറ്റവും സന്തോഷകരമായി എഴുതി പൂർത്തിയാക്കാൻ ഇന്ന് തന്നെ തീരുമാനമെടുക്കൂ…!!


Join the discussion!