നദിക്കരയിലെ സന്യാസി…
യുവാവായ ഒരു സന്യാസി വീട്ടിലേക്കുള്ള യാത്രാമധ്യേ ആഴമേറിയ നദിയുടെ കരയിലെത്തി. ശക്തമായ ഒഴുക്കുള്ള നദി മുറിച്ചുകടക്കാൻ കഴിയാതെ അദ്ദേഹം നദിക്കരയിൽ വിഷണ്ണനായി ഏറെനേരം കാത്തു നിന്നു.
കുറെ സമയത്തിന് ശേഷം, നദിയുടെ മറുകരയിൽ നിൽക്കുന്ന ഒരു ഗുരുവിനെ അദ്ദേഹം കാണാനിടയായി. ഗുരുവിനെ കണ്ടതും, അദ്ദേഹത്തോട് ഉച്ചത്തിൽ ചോദിച്ചു “ഗുരോ.. കാഴ്ച്ചയിൽ അങ്ങൊരു ജ്ഞാനിയാണെന്നു മനസിലാക്കുന്നു. ആഴമേറിയ ഈ നദികടന്നെങ്ങനെ മറുകരയെത്താമെന്ന് അങ്ങെനിക്കു പറഞ്ഞു തന്നാലും.”
ഇതു കേട്ട ഗുരു രണ്ട് കരകളിലേയ്ക്കും മാറിമാറി നോക്കിയശേഷം പറഞ്ഞു “മകനേ നീ ഇപ്പോഴും മറുകരയിൽ തന്നെയാണല്ലോ..”