ആശ്രമത്തിലെ പൂച്ച ..
ഒരു ദിവസ്സം ഗുരുവും, ശിഷ്യന്മാരും വൈകുന്നേരത്തെ പതിവ് ധ്യാനം നടത്തുന്ന സമയത്ത് ആശ്രമത്തിലെ പൂച്ച ബഹളം വെക്കാൻ തുടങ്ങി. പൂച്ചയുടെ കരച്ചിൽ ധ്യാനത്തിന് ഭംഗം ഉണ്ടാകുന്നു എന്ന് മനസ്സിലാക്കിയ ഗുരു, ഇനിമുതൽ ധ്യാനസമയത്ത് പൂച്ചയെ കെട്ടിയിടണമെന്ന് നിര്‍ദ്ദേശിച്ചു.
ഗുരുവിന്റെ മരണശേഷവും, ധ്യാനസമയത്തു പൂച്ചയെ കെട്ടിയിടുന്ന പതിവ് ആശ്രമത്തില്‍ തുടര്‍ന്നുവന്നു. കുറച്ചുകാലത്തിനു ശേഷം ബഹളം ഉണ്ടാക്കിയിരുന്ന ആ പൂച്ചയും ചത്തു. പൂച്ചയെകെട്ടിയിടുന്നത് എന്തിനെന്നറിയില്ലെങ്കിലും ധ്യാന സമയത്ത് കെട്ടിയിടാൻ ചത്ത പൂച്ചക്ക് പകരം മറ്റൊരു പൂച്ചയെ കൊണ്ടുവന്നു.
നൂറ്റാണ്ടുകൾക്ക് ശേഷം ആശ്രമത്തിലെ ജ്ഞാനികൾ, ധ്യാനസമയത്ത് പൂച്ചയെ കെട്ടിയിടുന്ന ആചാരത്തിനു പിന്നിലെ കാരണങ്ങളെക്കുറിച്ചു പ്രബന്ധങ്ങൾ രചിച്ചു.