×

ഉപദേശം ..

ഒരിക്കൽ മുല്ലാ നസറുദ്ദീൻ ഒരു പണക്കാരനെ കാണാൻ ചെന്നു.
“എനിക്ക് കുറച്ച് പണം വേണം.”
“എന്തിനാണ് ?”
“ഒരു ആനയെ വാങ്ങണം”
“കയ്യില്‍ പണമില്ലെങ്കില്‍ നിങ്ങള്‍ക്ക് ആനയെ പോറ്റാൻ കഴിയില്ല.”
മുല്ല പറഞ്ഞു. “ഞാന്‍ വന്നത് പണത്തിനാണ്, ഉപദേശത്തിനല്ല…”