ക്ഷണികം…
പ്രശസ്തനായ ഒരു ആത്മീയഗുരു രാജകൊട്ടാരത്തിന്റെ മുന്നിലെത്തി. കാവൽക്കാരാരും തന്നെ അകത്തു കടക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടയാൻ മുതിർന്നില്ല. അദ്ദേഹം നേരെ സിംഹാസനസ്ഥനായ രാജാവിന്റെ മുന്നിലെത്തി.
“അങ്ങേക്ക് എന്തുവേണം?” സന്ദർശകനെ തിരിച്ചറിഞ്ഞ രാജാവ് ചോദിച്ചു.
“ഈ സത്രത്തിൽ ഉറങ്ങാൻ ഒരു സ്ഥലം ഞാൻ ആഗ്രഹിക്കുന്നു,” ഗുരുവിന്റെ മറുപടി.
“ഇതൊരു സത്രമല്ല. ഇത് എന്റെ കൊട്ടാരമാണ്” രാജാവ് പറഞ്ഞു.
“നിങ്ങൾക്ക് മുൻപ് ഈ കൊട്ടാരം ആരുടേതായിരുന്നു.. ?”
“എന്റെ പിതാവിന്റെ.. അദ്ദേഹം മരിച്ചു…” രാജാവ് മറുപടി പറഞ്ഞു.
“അതിനും മുൻപ് ആരായിരുന്നു ഇതിന്റെ ഉടമസ്ഥൻ ?”
“എന്റെ മുത്തച്ഛൻ. അദ്ദേഹവും മരിച്ചു.” രാജാവ് മറുപടി പറഞ്ഞു.
“ആളുകൾ കുറച്ചു കാലം താമസിക്കുകയും, പിന്നീട് കടന്നു പോകുകയും ചെയ്യുന്ന ഈ സ്ഥലം ഒരു സത്രമല്ലെന്നാണോ നിങ്ങൾ പറയുന്നത്”