×

പ്രകൃതിയുടെ സൗന്ദര്യം..

പ്രസിദ്ധമായ ഒരു സെൻ ക്ഷേത്രത്തിനുള്ളിലെ പൂന്തോട്ടത്തിന്റെ ചുമതല പൂക്കളെയും, മരങ്ങളെയും, ചെടികളെയുമൊക്കെ വളരെയധികം സ്നേഹിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു. ആ ക്ഷേത്രത്തിന്റെ അടുത്തുണ്ടായിരുന്ന വളരെ ചെറിയ മറ്റൊരു ക്ഷേത്രത്തിൽ വൃദ്ധനായ ഒരു സെൻ മാസ്റ്റർ ജീവിച്ചിരുന്നു.

ഒരു ദിവസം, ചില വിശിഷ്ടാതിഥികളെ സ്വീകരിക്കുവാനായി തോട്ടം സൂക്ഷിപ്പുകാരനായ പുരോഹിതൻ, തന്റെ പൂന്തോട്ടത്തെ അണിയിച്ചൊരുക്കാൻ തീരുമാനിച്ചു. തോട്ടത്തിലെ കളകളെല്ലാം നീക്കം ചെയ്തു. കുറ്റിച്ചെടികൾ വെട്ടിയൊതുക്കി. ഇലകളൊക്കെ തൂത്തുമാറ്റി. ക്ഷേത്രങ്ങളെത്തമ്മിൽ വേർതിരിക്കുന്ന മതിലിനപ്പുറം നിന്നുകൊണ്ട് വൃദ്ധനായ മാസ്റ്റർ താൽപ്പര്യത്തോടെ എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പുരോഹിതൻ തന്റെ ജോലി പൂർത്തിയാക്കിയപ്പോൾ, മാസ്റ്റർ അദ്ദേഹത്തെ പ്രശംസിച്ചു.

“വളരെ മനോഹരമായിരിക്കുന്നു അല്ലേ ” അദ്ദേഹം മാസ്റ്ററോട് ചോദിച്ചു.

“തീർച്ചയായും മനോഹരമായിരിക്കുന്നു.. പക്ഷേ, എന്തോ ഒരു കുറവുള്ളതുപോലെ. ഈ മതിലിനു മുകളിലൂടെ അപ്പുറത്തേക്ക് വരുവാൻ എന്നെയൊന്നു സഹായിക്കൂ. ഞാനത് ശെരിയാക്കിത്തരാം.” മാസ്റ്ററുടെ മറുപടി.

ആദ്യമൊന്ന് മടിച്ചുവെങ്കിലും, പുരോഹിതൻ അദ്ദേഹത്തെ ഉയർത്തി മതിലിന്റെ ഇപ്പുറത്തെത്തിച്ചു. നേരെ പൂന്തോട്ടത്തിന്റെ മധ്യഭാഗത്തു നിൽക്കുന്ന നിറയെ ഇലകളുള്ള മരത്തിനടുത്തേക്കു നടന്ന മാസ്റ്റർ, ഇരുകൈകളും കൊണ്ട് മരത്തെ ശക്തിയായി കുലുക്കി. അതിൽനിന്നും ഇലകൾ പൂന്തോട്ടത്തിലുടനീളം കൊഴിഞ്ഞുവീണു.

“മതി.. ഇനിയെന്നെ തിരികെ എത്തിക്കൂ..” മാസ്റ്റർ പറഞ്ഞു..


Join the discussion!