ബീര്‍ബലിന്റെ പിതാവ്..
മഹാപണ്ഡിതനായ ബീര്‍ബലിന്റെ പിതാവ് നിരക്ഷരനാണെന്നും, വലിയ ബുദ്ധിവൈഭവം ഒന്നുമുള്ള ആളല്ലെന്നും അറിയാമായിരുന്ന അക്ബർ ചക്രവർത്തി, ഒരിക്കല്‍ പിതാവിനെ കൊട്ടാരസദസ്സിലേക്ക് കൂട്ടിക്കൊണ്ട് വരുവാൻ ബീര്ബലിനോട് ആവശ്യപ്പെട്ടു.
ചക്രവർത്തിയുടെ ഉദ്ദേശശുദ്ധിയിൽ സംശയം തോന്നിയ ബീർബൽ, ചക്രവർത്തി എന്തുതന്നെ ചോദിച്ചാലും ഉത്തരം പറയരുത് എന്ന് അച്ഛനോട് പറഞ്ഞേൽപ്പിച്ചു. കൊട്ടാരസദസ്സില്‍വെച്ച് ചക്രവര്‍ത്തി, ബീര്‍ബലിന്റെ പിതാവിനോട് പല ചോദ്യങ്ങളും ചോദിച്ചു, എന്നാല്‍ അദ്ദേഹം ഒന്നിനും മറുപടി പറയാതെ മൗനമായിരുന്നു. അപ്പോള്‍ ചക്രവര്‍ത്തി ചോദിച്ചു:
“ബീര്‍ബല്‍, താങ്കളുടെ പിതാവ് ഒരു തികഞ്ഞ മണ്ടന്‍ ആണെന്നു തോന്നുന്നല്ലോ? ശരിയോ ? “
ബീര്‍ബല്‍ പറഞ്ഞു “പ്രഭോ അങ്ങനെയല്ല, വെറും മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയില്ല എന്ന് നിര്‍ബന്ധ ബുദ്ധിയുള്ളയാളാണ് അദ്ദേഹം..”