മാസ്റ്ററുടെ വിരൽ..
“സെൻ” നെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ജ്ഞാനിയായ സെൻമാസ്റ്റർ നിശബ്ദമായി ഒരു വിരൽ വായുവിലേക്ക് ഉയർത്തുക പതിവായിരുന്നു. ഗ്രാമത്തിലെ ഒരു കുട്ടി ഇത് അനുകരിക്കാൻ തുടങ്ങി. മാസ്റ്ററുടെ അദ്ധ്യാപനത്തെപ്പറ്റി ആളുകൾ സംസാരിക്കുന്നത് കേൾക്കുമ്പോഴെല്ലാം കുട്ടി
ചർച്ച തടസ്സപ്പെടുത്തുകയും, വിരൽ വായുവിലേക്ക് ഉയർത്തുകയും ചെയ്യും.
ഇതറിഞ്ഞ മാസ്റ്റർ ഒരിക്കൽ തെരുവിൽ വെച്ച് അവനെ കണ്ടുമുട്ടിയപ്പോൾ, ബലമായി പിടിച്ചുനിർത്തി അവന്റെ വിരൽ ഛേദിച്ചുകളഞ്ഞു. നിലവിളിച്ചുകൊണ്ട് ഓടാൻ തുടങ്ങിയ കുട്ടിയ മാസ്റ്റർ തിരികെ വിളിച്ചു. കുട്ടി തിരിഞ്ഞു നോക്കിയപ്പോൾ മാസ്റ്റർ തന്റെ വിരൽ വായുവിലേക്ക് ഉയർത്തി.
ആ നിമിഷം കുട്ടിക്ക് ബോധോദയം ഉണ്ടായി.