സന്യാസിയും തേളും …
രണ്ട് സന്യാസിമാർ ഒരു നദിയിൽ പാത്രങ്ങൾ കഴുകുകയായിരുന്നു. അപ്പോൾ ഒരു തേൾ നദിയിൽ മുങ്ങിത്താഴുന്നത് കണ്ടു. ഉടനെത്തന്നെ, ഒരു സന്യാസി അതിനെ രക്ഷിച്ചു കരയിൽ കയറ്റി. അതിനിടെ തേള് സന്യാസിയുടെ കയ്യിൽ കുത്തി. അത് കാര്യമാക്കാതെ സന്യാസി വീണ്ടും പാത്രം കഴുകാൻ തുടങ്ങി. വീണ്ടും തേള് നദിയിൽ വീണു. വീണ്ടും സന്യാസി വെള്ളത്തിറങ്ങി തേളിനെ രക്ഷിച്ച് കരയിലെത്തിച്ചു. അപ്പോൾ വീണ്ടുമത് സന്യാസിയെ കുത്തി.
എല്ലാം കണ്ടു നിന്ന മറ്റേ സന്യാസി അദ്ദേഹത്തോട് ചോദിച്ചു,
“സുഹൃത്തേ, തേളിന്റെ സ്വഭാവം കുത്തുക എന്നതാണെന്ന് അറിഞ്ഞു കൊണ്ട് നീ എന്തിനാണ് അതിനെ വീണ്ടും വീണ്ടും രക്ഷിക്കുന്നത്..”
“അറിയാം പക്ഷേ, സംരക്ഷിക്കുക എന്നത് എന്റെ സ്വഭാവമാണ്” സന്യാസി മറുപടി പറഞ്ഞു.