×

അൽപ്പം കുറവും, കുറച്ചു കൂടുതലും…

ഒരു ദിവസം ബിർബലിന്റെ അഞ്ചു വയസ്സുള്ള മകൾ അദ്ദേഹത്തോടൊപ്പം അക്ബർ ചക്രവർത്തിയുടെ കൊട്ടാരത്തിലെത്തി. അവളെ കണ്ടപ്പോൾ, ബീർബലിനെപ്പോലെ നർമ്മബോധവും, കഴിവും കുട്ടിക്കുണ്ടോ എന്നൊന്ന് പരീക്ഷിക്കണമെന്ന് ചക്രവർത്തിക്ക് തോന്നി.

“നിനക്ക് പേർഷ്യൻ ഭാഷ വശമുണ്ടോ…?” അക്ബർ കുട്ടിയോട് ചോദിച്ചു.

“അൽപ്പം കുറവും, കുറച്ചു കൂടുതലും” പെൺകുട്ടി മറുപടി പറഞ്ഞു.

അക്ബറിന് അവൾ പറഞ്ഞതിന്റെ അർഥം മനസ്സിലായില്ല, എന്നാൽ അതുകേട്ട ബീർബൽ പുഞ്ചിരിച്ചു. കുട്ടി പറഞ്ഞതിന്റെ അർത്ഥം വിശദീകരിക്കാൻ അദ്ദേഹം ബിർബലിനോട് ആവശ്യപ്പെട്ടു.

“പേർഷ്യൻ അറിയാത്തവരെ അപേക്ഷിച്ച് അവൾക്ക് പേർഷ്യനെ കുറച്ചുകൂടി അറിയാം പക്ഷെ, പേർഷ്യൻ നന്നായി അറിയുന്നവരെക്കാൾ അൽപ്പം കുറവ് അറിയാം.

അക്ബറിന് മനസ്സിലായി, നർമ്മബോധത്തിന്റെ കാര്യത്തിൽ അവളും അച്ഛനെപ്പോലെ തന്നെയെന്ന്..!!


Join the discussion!