×

ഈ നിമിഷം..

ഒരിക്കൽ ഒരു ജാപ്പനീസ് യോദ്ധാവിനെ ശത്രുക്കൾ പിടികൂടി ജയിലിലടച്ചു. ആ രാത്രിയിൽ അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. അടുത്തദിവസം, തന്നെ ചോദ്യംചെയ്യുമെന്നും, പീഡനം ഏൽക്കേണ്ടി വരുമെന്നും, വധിക്കപ്പെടുമെന്നും അദ്ദേഹം ഭയപ്പെട്ടു. അപ്പോൾ തന്റെ ഗുരുവിന്റെ വാക്കുകൾ അശരീരി പോലെ കേൾക്കാനിടയായി.

“നാളെ എന്നത് യഥാർത്ഥമല്ല. വെറുമൊരു മിഥ്യയാണ്. ഒരേയൊരു യാഥാർത്ഥ്യം ഈ നിമിഷം മാത്രമാണ്.”

ഈ വാക്കുകൾ കേട്ട് യോദ്ധാവ് സമാധാനമായി ഉറങ്ങി.


Join the discussion!