ഒരു കപ്പ് ചായ..
ഒരിക്കൽ പ്രശസ്തനായ ഒരു അദ്ധ്യാപകൻ ഒരു സെൻമാസ്റ്ററെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തി. മാസ്റ്റർ തന്റെ മുന്നിലുള്ള ഒഴിഞ്ഞ കപ്പിലേക്ക് നിശബ്ദമായി ചായ ഒഴിക്കുമ്പോൾ, അധ്യാപകൻ സെന്നിനെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. സെൻ മാസ്റ്റർ അത് ശ്രദ്ധിക്കാതെ വീണ്ടും കപ്പിലേക്ക് ചായ പകർന്നു കൊണ്ടിരുന്നു.
മാസ്റ്ററുടെ പ്രവൃത്തി കുറെനേരം നോക്കി നിന്നതിനു ശേഷം, അദ്ധ്യാപകൻ പറഞ്ഞു..
“അത് നിറഞ്ഞുകവിഞ്ഞു. ഇനി അതിലേക്കു കൂടുതൽ പോകില്ല..”
അതുകേട്ട മാസ്റ്റർ പറഞ്ഞു.
“ഈ കപ്പ് നിങ്ങളാണ്. ആദ്യം നിങ്ങളത് ശൂന്യമാക്കിയില്ലെങ്കിൽ എനിക്ക് നിങ്ങളെ ഒന്നും പഠിപ്പിക്കാൻ സാധിക്കില്ല..
മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കുന്നത് യാഥാർഥ്യം കാണുന്നതിൽ നിന്ന് ഞങ്ങളെ തടയുന്നു.