×

ചലിക്കുന്ന മനസ്സ്…

ഒരു പതാക കാറ്റിൽ പറക്കുന്നതിനെക്കുറിച്ച് രണ്ടുപേർ തമ്മിൽ തർക്കിക്കുകയായിരുന്നു.
“കാറ്റാണ് ചലിക്കുന്നത്..” ഒന്നാമൻ പറഞ്ഞു.
“അല്ല, ചലിക്കുന്നത് പതാകയാണ്..” രണ്ടാമൻ തർക്കിച്ചു.
രണ്ടുപേരുടെയും തർക്കം കേട്ടുകൊണ്ട് അതുവഴി നടന്നുവന്ന ഒരു സെൻ മാസ്റ്റർ അവരെ തടസ്സപ്പെടുത്തികൊണ്ടു പറഞ്ഞു.
“പതാകയോ, കാറ്റോ അല്ല ചലിക്കുന്നത്.. മനസ്സ് തന്നെയാണ് ചലിക്കുന്നത്..”


Join the discussion!