×

ദീർഘദൃഷ്ടി…

മുല്ല ഒരു വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടു. അതിനു മുൻപിലത്തെ തവണ അതേ വീട്ടില്‍ വെച്ച് മുല്ലയുടെ ചെരിപ്പുകൾ കളവു പോയിരുന്നു. അതുകൊണ്ട്, ഇത്തവണ ചെരിപ്പ് പുറത്തു വെക്കുന്നതിനു പകരം പൊതിഞ്ഞ് കീശയില്‍ വെച്ചാണ് അദ്ദേഹം അകത്തു കടന്നത്. വീട്ടുകാരന്‍ ചോദിച്ചു:
“നിങ്ങളുടെ കീശയില്‍ ഇരിക്കുന്നത് ഏതു പുസ്തകമാണ്..?”

“അവന്‍ എപ്പോഴും എന്റെ ചെരിപ്പിന്റെ പിന്നാലെ തന്നെയായിരിക്കും..” നസറുദ്ദീന്‍ ചിന്തിച്ചു. പക്ഷേ, ഒരു പണ്ഡിതന്റെ നിലവാരം എനിക്ക് കാണിക്കേണ്ടതായും ഉണ്ട്.”
“ഈ മുഴച്ച് കാണുന്നതിനകത്തെ വിഷയം ‘ദീര്‍ഘദൃഷ്ടി’ ആണ്” മുല്ലാ പറഞ്ഞു.
“ഏത് കടയിൽ നിന്നാണത് വാങ്ങിയത്..?”
“നേര് പറഞ്ഞാല്‍, ഞാനിത് വാങ്ങിയത് ഒരു ചെരിപ്പുകുത്തിയില്‍ നിന്നാണ്.”


Join the discussion!