×

നദിക്കരയിലെ യുവതി..

ഒരിക്കൽ യാത്രാമധ്യേ രണ്ട് ഭിക്ഷുക്കള്‍ ഒരു നദിക്കരയിലെത്തി. നദി മുറിച്ചു കടക്കാനാവാതെ വിഷമിച്ചു നിൽക്കുന്ന സുന്ദരിയായ ഒരു യുവതിയെ അവിടെ കണ്ടുമുട്ടി. നദി കടക്കാൻ തന്നെ സഹായിക്കാമോ എന്ന് ഭിക്ഷുക്കളോടായി അവർ ചോദിച്ചു.

ചോദ്യം കേട്ടമാത്രയിൽത്തന്നെ, ആദ്യത്തെ ഭിക്ഷു തിരിഞ്ഞു നടന്നു. എന്നാൽ, രണ്ടാമത്തെ ഭിക്ഷു അവരെ ചുമലിലെടുത്തു നദി കടത്തിവിട്ടു. നന്ദി പറഞ്ഞിട്ട് യുവതി നടന്നകന്നു. ഭിക്ഷുക്കളും തങ്ങളുടെ യാത്ര തുടര്‍ന്നു. വളരെ ചിന്താമഗ്നനായി വളരെ സമയം നടന്ന ഒന്നാമൻ, കുറെ സമയത്തിന് ശേഷം രണ്ടാമനോട് പറഞ്ഞു.

“ആത്മീയജീവിതം നയിക്കുന്ന അങ്ങെന്തുകൊണ്ടാണ് സുന്ദരിയായ ആ യുവതിയെ ചുമലിലേറ്റി നദി കടത്തിയത് ?”

“ആ യുവതിയെ ചുമലിലേറ്റി നദികടത്തിവിട്ടു എന്നത് ശെരിയാണ്. പക്ഷെ, ഞാനവരെ നദിയുടെ അക്കരെ ഇറക്കിപ്പോന്നു. നിങ്ങളിപ്പോഴും അവരെ ചുമന്നുകൊണ്ട് നടക്കുകയാണോ ?”


Join the discussion!