×

നിശബ്ദതയുടെ ശബ്‌ദം..

നാല് ഭിക്ഷുക്കള്‍ ഒരാഴ്ച മൗനവ്രതം അനുഷ്ഠിക്കാൻ തീരുമാനിച്ചു. ആദ്യദിവസം പകല്‍മുഴുവന്‍ അവര്‍ മൗനമായിരുന്നു. എന്നാൽ, രാത്രിയിൽ വിളക്കിൻ്റെ നാളം ഇളകാൻ തുടങ്ങിയപ്പോള്‍ ഒരാള്‍ മൌനം ഭഞ്ജിച്ചു.

“നോക്കൂ.. വിളക്കണയാന്‍ പോകുന്നു. “

അപ്പോൾ രണ്ടാമൻ പറഞ്ഞു. “അരുത് നാം ഒരു വാക്ക് പോലും ഉരിയാടരുത്”

ഇതുകേട്ട മൂന്നാമൻ ചോദിച്ചു “നിങ്ങള്‍ ഇരുവരും എന്തിനാണ് സംസാരിക്കുന്നത് ?”

അപ്പോൾ നാലാമന്‍ “ഹ ഹ.. ഞാനൊരാൾ മാത്രമാണ് സംസാരിക്കാത്തത്”


Join the discussion!