×

മരുഭൂമിയിലെ യാത്രക്കാർ..

ഒരിക്കൽ മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്ന രണ്ടുപേര്‍ക്ക് വഴിതെറ്റി. വിശപ്പും, ദാഹവും സഹിക്ക വയ്യാതെ മരുഭൂമിയിൽക്കൂടി അലഞ്ഞു നടക്കവേ, അവരിരുവരും ഒരു വലിയ മതിലിന് ചുവട്ടിലെത്തി. മതിലിനപ്പുറത്തു നിന്നും, പക്ഷികളുടെ ചിലക്കുന്നതും, വെള്ളം വീഴുന്നതിന്റെ ശബ്ദവും കേട്ടു. മതിലിന്റെ മുകളിലേക്ക് ചാഞ്ഞു കിടക്കുന്ന വൃക്ഷങ്ങളിൽ നിറയെ പഴങ്ങളും , കായ്കളും കാണാമായിരുന്നു.

മതിലിനപ്പുറം കടന്നാൽ, ആഹാരവും, വെള്ളവും കിട്ടുമെന്ന് മനസ്സിലാക്കിയ അവരിലൊരാൾ വളരെ പ്രയാസപ്പെട്ട് മതിലിൽ പിടിച്ചു കയറി അപ്പുറത്തേക്ക് ചാടി. എന്നാല്‍, മറ്റേയാളാകട്ടെ മരുഭൂമിയിലൂടെ വഴിതെറ്റി അലയുന്ന യാത്രക്കാർക്ക് ഈ മരുപ്പച്ച കാട്ടിക്കൊടുക്കുവാനായി മരുഭൂമയിലേക്കു തിരികെ നടന്നു.


Join the discussion!