×

സന്തോഷവും, ദുഖവും സ്വന്തം കൈകളിലാണ്…

ഒരു ഗ്രാമത്തിൽ വളരെ ജ്ഞാനിയായ ഒരു സന്യാസി ജീവിച്ചിരുന്നു. ഒരിക്കല്‍ ഗ്രാമത്തിലെ ഒരു യുവാവ് ഒരു ചെറിയ പക്ഷിയെ കയ്യിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് ഗുരുവിനടുത്തുചെന്നു. ഗുരുവിനെ ഒന്ന് പരീക്ഷിക്കുവാനായി യുവാവ് ചോദിച്ചു

“ഗുരോ എന്റെ കയ്യിൽ എന്താണുള്ളതെന്നു പറയാമോ” ?

“പക്ഷിയാണ്‌ ” എന്ന് ഗുരു മറുപടി പറഞ്ഞു.

“അത് ജീവനുള്ളതാണോ അതോ ചത്തതാണോ?”

https://images.app.goo.gl/ovh3WdyZbHwZaEL36

യുവാവിന്റെ കയ്യിലുണ്ടായിരുന്ന പക്ഷി ജീവനുള്ളതായിരുന്നു. എന്നാൽ, ഗുരു അത് ചത്തതാണെന്ന് പറഞ്ഞാൽ, അതിനെ ജീവനോടെ കാണിക്കുകയും, അതല്ല അതിന് ജീവനുണ്ടെന്ന് പറയുകയാണെങ്കില്‍ ഉടനെ അതിനെ ഞെരിച്ചു കൊന്നിട്ട് ചത്തതാണെന്നു പറയാനും യുവാവ് തീരുമാനിച്ചിരുന്നു. ജ്ഞാനിയായ ഗുരു പറഞ്ഞു

“മകനെ.. ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ കൈയ്ക്കുള്ളിലാണ്”

ഇതുപോലെ, നമ്മുടെ ജീവിതത്തിലെ സന്തോഷവും, ദുഖവും ഒക്കെ സ്വന്തം കൈകളിലാണ്…. നമ്മുടെ സന്തോഷം, നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. അതിനെ കഴുത്തു ഞെരിച്ചു കൊല്ലാനും, ജീവസ്സുറ്റതാക്കി നിർത്തുവാനും നമ്മുടെ ചിന്തകൾക്കും, പ്രവർത്തികൾക്കും കഴിയും. ഇന്നലെകളെ ഓർത്തു ദുഖിക്കാതെ, നാളെയെ ഓർത്തു വ്യാകുലപ്പെടാതെ ഈ നിമിഷത്തിൽ സന്തോഷത്തോടെ ജീവിച്ചാൽ സന്തോഷം നിങ്ങളെ തേടിവരും..


Join the discussion!