×

ഈ ലോകത്ത് താങ്കളെക്കാളും സമ്പന്നരായ മറ്റാരെങ്കിലും ഉണ്ടോ?

ലോകത്തെ അതിസമ്പന്നരിൽ ഒരാളായ മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ് ഒരിക്കൽ ഒരു കോൺഫറൻസിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തോട് ഒരാൾ ചോദിച്ചു.

“ഈ ലോകത്ത് താങ്കളെക്കാളും സമ്പന്നരായ മറ്റാരെങ്കിലും ഉണ്ടോ?”

ബിൽ ഗേറ്റ്സ് പറഞ്ഞു.

“ഉണ്ട്.. ഒരാളുണ്ട്. ഞാൻ ഒരു ദിവസം ന്യൂയോർക്ക് എയർപോർട്ടിൽ പോയപ്പോൾ അവിടെ ഒരാൾ പത്രം വിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പത്രം വാങ്ങി പണം കൊടുക്കാൻ നേരത്ത് എന്റെ കൈയിൽ ചില്ലറ ഉണ്ടായിരുന്നില്ല. പത്രം തിരികെ കൊടുത്ത എന്നോട് അയാൾ പറഞ്ഞു

‘സാർ വെച്ചോളൂ, അങ്ങേയ്ക്ക് പത്രം ആവശ്യം ഉള്ളതല്ലേ.’

ഞാൻ അയാളോട് നന്ദി പറഞ്ഞു അവിടെ നിന്നും തിരികെ പോന്നു. രണ്ടു മാസങ്ങൾക്ക് ശേഷം ഞാൻ വീണ്ടും അപ്രതീക്ഷിതമായി ന്യൂയോർക്ക് എയർപോർട്ടിൽ ഇറങ്ങി. അന്നും ഇതേ പത്രക്കാരൻ എന്റെ മുന്നിൽ. അദ്ദേഹം എന്നോട് ചോദിച്ചു.

“സർ.. പത്രം വേണ്ടേ ?”

നിർഭാഗ്യവശാൽ അന്നും എന്റെ കൈയിൽ ചില്ലറ ഉണ്ടായിരുന്നില്ല. എന്റെ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ, ഒരു പത്രം എന്റെ നേർക്ക് നീട്ടി കൊണ്ട് അയാൾ പറഞ്ഞു.

“സർ വെച്ചോളൂ. ഒരു പത്രം നിങ്ങൾക്ക് തരുന്നത് കൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. എന്റെ ലാഭത്തിൽ നിന്നും ഞാൻ അത് കണക്കാക്കി കൊള്ളാം.”

പിന്നീട് നീണ്ട 19 വർഷം ഞാനദ്ദേഹത്തെ കണ്ടിട്ടേയില്ല. അതിനിടയിലായിരുന്നു എന്റെ വളർച്ച. വലിയ സമ്പന്നനായ ഞാൻ വീണ്ടുമൊരിക്കൽ ന്യൂയോർക്കിലേക്ക് പോയപ്പോൾ ആ മനുഷ്യനെ കണ്ടെത്തണം എന്നെനിക്ക് തോന്നി. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ഞാൻ അയാളെ കണ്ടെത്തി.
ഞാൻ അയാളോട് ചോദിച്ചു.

“നിങ്ങൾക്ക് എന്നെ ഓർമ്മയുണ്ടോ.?”

അയാൾ പറഞ്ഞു. “ഉണ്ട്, മൈക്രോസോഫ്റ്റിന്റെ തലവൻ ബിൽഗേറ്റ്സ് അല്ലേ.?”

ഞാൻ പറഞ്ഞു. “അതേ.. ഞാൻ നിങ്ങളുടെ കയ്യിൽ നിന്ന് ഒരിക്കൽ പത്രം വാങ്ങിച്ചിട്ടുണ്ട്”

അയാൾ പറഞ്ഞു. “അറിയാം ഒന്നല്ല രണ്ടു തവണ”

ഞാൻ അദ്ദേഹത്തോട് പറഞ്ഞു. “നിങ്ങൾ ചെയ്തതുപോലെ നിങ്ങൾക്ക് പ്രത്യുപകാരം ചെയ്യാനാണ് ഞാൻ നിങ്ങളെ കണ്ടെത്തിയത്. നിങ്ങൾക്ക് എന്തും എന്നോട് ആവശ്യപ്പെടാം.”

അയാൾ പറഞ്ഞു. “ഞാൻ ചെയ്തത് പോലെ ചെയ്യാൻ നിങ്ങൾക്കാവില്ല”

ഞാൻ ചോദിച്ചു “എന്തുകൊണ്ട് പറ്റില്ല ?”

അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.

“നിങ്ങളെ സഹായിച്ച സമയത്ത് ഞാൻ ഒരു ദരിദ്രൻ ആയിരുന്നു. മറ്റൊരാളെ സഹായിക്കാൻ പണക്കാരൻ ആവുന്നത് വരെ ഞാൻ കാത്തു നിന്നിട്ടില്ല”.

ഇതും പറഞ്ഞുകൊണ്ട് നെടുവീർപ്പിട്ടു കൊണ്ട് ബിൽഗേറ്റ്സ് പറഞ്ഞു. നിത്യ ചിലവിനു പണം കണ്ടെത്തുന്നതിനിടയിൽ എന്റെ ആവശ്യം മനസ്സിലാക്കി എന്നെ സഹായിക്കാൻ തയ്യാറായ അയാളെക്കാളും വലിയ സമ്പന്നനല്ല ഞാൻ.

ഓരോ വ്യക്തികളുടെയും മനോഭാവത്തിലുള്ള വ്യത്യാസം നമുക്കീ സംഭവത്തിലൂടെ മനസ്സിലാക്കാൻ കഴിയും.

Two things define you.. Your patients when you have nothing, and Your attitude when u have everything.

രണ്ടു കാര്യങ്ങലാണ് നിങ്ങളെ നിർവചിക്കുന്നത്. ഒന്നുമില്ലാത്തപ്പോഴുള്ള നിങ്ങളുടെ ക്ഷമയും, എല്ലാം ഉള്ളപ്പോഴുള്ള നിങ്ങളുടെ മനോഭാവവും.
സ്വന്തം നന്മകൾ മനസ്സിലാക്കി, വേണ്ട തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകാൻ നമുക്കെല്ലാവർക്കും കഴിയട്ടെ..


Join the discussion!