×

ഒരു സുഹൃത്തിനോടൊപ്പം ഒരു കപ്പ് കാപ്പിക്ക് എപ്പോഴും ഇടമുണ്ട്..

ഒരിക്കൽ ഒരു ടീച്ചർ തന്റെ ക്‌ളാസിൽ എത്തിയത് ഒരു വലിയ ഗ്ലാസ് ജാറും മറ്റു കുറെ സാധനങ്ങളുമായിട്ടാണ്. ക്ലാസ് തുടങ്ങിയപ്പോൾ, നിശബ്ദമായി വളരെ വലുതും, ഉപയോഗശൂന്യവുമായ കുറെ വലിയ പ്ലാസ്റ്റിക് പന്തുകൾ എടുത്തു ഗ്ലാസ് ജാറിൽ നിറക്കാൻ തുടങ്ങി..

ജാർ നിറഞ്ഞിട്ടുണ്ടോ എന്നദ്ദേഹം വിദ്യാർത്ഥികളോട് ചോദിച്ചു.
ഉണ്ടെന്നു വിദ്യാർത്ഥികൾ മറുപടി പറഞ്ഞു..

ടീച്ചർ തന്റെ കൈവശം ഉണ്ടായിരുന്ന ഒരു ബോക്സിൽ നിന്നും കുറെ ഉരുളൻ കല്ലുകളെടുത്ത് ജാറിലേക്കിട്ടു. എന്നിട്ട് ജാർ കുലുക്കി. പന്തുകൾക്കിടയിലെ വിടവുകളിൽ കല്ലുകൾ നിറഞ്ഞു.

“ജാർ നിറഞ്ഞിട്ടുണ്ടോ” എന്ന് അദ്ദേഹം വീണ്ടും വിദ്യാർത്ഥികളോട് ചോദിച്ചു. അവർ സമ്മതിച്ചു.

ടീച്ചർ അടുത്തതായി ഒരു പെട്ടി മണൽ എടുത്ത് പാത്രത്തിലേക്കിട്ടു. എന്നിട്ട് ജാർ നന്നായി കുലുക്കി. ഉരുളൻ കല്ലുകളുടെ ഇടക്കുള്ള വിടവുകളിലേക്കു മണൽ നിറഞ്ഞു.

“ജാർ നിറഞ്ഞിട്ടുണ്ടോ” എന്ന് ടീച്ചർ ഒരിക്കൽ കൂടി ചോദിച്ചു.

“ഉണ്ട്” എന്ന് വിദ്യാർത്ഥികൾ ഏകകണ്ഠമായി പ്രതികരിച്ചു.

ഉണ്ടനെ അദ്ദേഹം രണ്ട് കപ്പ് കാപ്പി എടുത്തു ജാറിലേക്ക് ഒഴിച്ചു മണലിലെ ശൂന്യമായ ഇടങ്ങൾ നിറച്ചു.

ഇതുകണ്ട വിദ്യാർത്ഥികൾ സന്തോഷത്തോടെ ചിരിച്ചു. ചിരി ശമിച്ചപ്പോൾ, ടീച്ചർ പറഞ്ഞു.

കുട്ടികളെ. ഈ ഭരണി നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്നു.

https://images.app.goo.gl/FdqsZu8PvbyfnigR9

ഈ ജാറിലെ ബോളുകൾ നമ്മുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നിങ്ങളുടെ കുടുംബം, കുട്ടികൾ, ആരോഗ്യം, സുഹൃത്തുക്കൾ എന്നിവ.. നിങ്ങളുടെ ജീവിതത്തിൽ മറ്റെല്ലാം നഷ്ടപ്പെടുകയും, ജീവിതത്തിലെ പ്രധാന കാര്യങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്താലും, നിങ്ങളുടെ ജീവിതം പൂർണ്ണമാണ്.

നിങ്ങളുടെ ജോലി, വീട്, കാർ എന്നിവപോലുള്ള മറ്റ് കാര്യങ്ങളാണ് കല്ലുകൾ. മണലാണ് ജീവിതത്തിലെ മറ്റു ചെറിയ കാര്യങ്ങൾ..

നിങ്ങൾ ആദ്യം പാത്രത്തിൽ മണൽ നിറക്കുകയാണെങ്കിൽ, കല്ലുകൾക്കോ ​​പന്തുകൾക്കോ ​​ഇടമുണ്ടാവില്ല. ജീവിതത്തിലും അങ്ങനെ തന്നെയാണ്. ചെറിയ കാര്യങ്ങളിൽ നിങ്ങളുടെ സമയവും ഊർജ്ജവും ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾക്ക് ഒരിക്കലും സമയമുണ്ടാകില്ല.

നിങ്ങളുടെ സന്തോഷപ്രദമായ ജീവിതത്തിന്‌ അവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക. കുടുംബവുമായി സമയം ചിലവഴിക്കുക. കുട്ടികളുമായി കളിക്കുവാൻ സമയം കണ്ടെത്തുക.

നിങ്ങളുടെ സന്തോഷപ്രദമായ ജീവിതത്തിന്‌ അവശ്യമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക. കുടുംബവുമായി സമയം ചിലവഴിക്കുക. കുട്ടികളുമായി കളിക്കുവാൻ സമയം കണ്ടെത്തുക.

ആദ്യം പന്തുകളിൽ ശ്രദ്ധിക്കുക, അതായത്, ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ. അതിനു ശേഷം, കല്ലുകളിൽ, അതായത് പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക. ബാക്കിയുള്ളത് വെറും മണലാണ്.

ഒരു വിദ്യാർത്ഥി കൈഉയർത്തി ചോദിച്ചു.

അപ്പോൾ, കോഫി എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന്..

പുഞ്ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു. നിങ്ങളുടെ ജീവിതം എത്രമാത്രം പൂർണ്ണവും, തിരക്കേറിയതും ആണെന്ന് തോന്നിയാലും, ഒരു സുഹൃത്തിനോടൊപ്പം ഒരു കപ്പ് കാപ്പിക്ക് എപ്പോഴും ഇടമുണ്ടെന്ന് ഇത് നിങ്ങളെ ഓർമ്മിപ്പിക്കുന്നു..


Join the discussion!